കണ്ണൂര്‍: കേരളത്തിലെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനും പ്രളയം ക്ഷീരമേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പയ്യന്നൂര്‍ വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം 85 ശതമാനം പാല് ഉല്പാദിപ്പിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു. ഈ വര്‍ഷം സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനിരിക്കേയാണ് പ്രളയ ദുരന്തമുണ്ടായത്. ധാരാളം കന്നുകാലികള്‍ പ്രളയത്തില്‍ ചത്തൊടുങ്ങി. ഇത് ചെറിയ ആഘാതമല്ല ക്ഷീരമേലയ്ക്ക് സൃഷ്ടിച്ചത്. യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ജനത ചാരിറ്റബിള്‍ സൊസൈറ്റി കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കുമായി ചേര്‍ന്ന് ആവിഷ്ക്കരിച്ച വായ്പാ പദ്ധതി മാതൃകാപരമാണെന്നും ഇത് വ്യാപിപ്പിക്കുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന് എം.പി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, പയ്യന്നൂര്‍ നഗരസഭ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ എന്നിവര്‍ മുഖ്യാതിഥികളായി. സൊസൈറ്റിക്ക് ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പി. കരുണാകരന് എം.പി സൊസൈറ്റി സെക്രട്ടറിക്ക് കൈമാറി.കൗണ്‍സിലര്‍ കെ. ശ്രീജ, വി. നാരായണന്, കെ.പി. മധു, അഡ്വ. പി. സന്തോഷ്, കെ. രാഘവന്, പാവൂര്‍ നാരരായണന്, കെ.പി. ജ്യോതി, പി.ടി. കൃഷ്ണന്, വി. കുഞ്ഞികൃഷ്ണന്, പി.പി ഭാസ്കരന് മാസ്റ്റര്‍, കെ.വി. ബാബു, ടി. നാരായണന് മാസ്റ്റര്‍, കെ.ടി. സഹദുള്ള, ടി.സി.വി ബാലകൃഷ്ണന്, പി. ജയന്, കെ.പി. ബാലകൃഷ്ണ പൊതുവാള്, കെ.കെ. ഗംഗാധരന്, വി.പി. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ. ഭാസ്കരന് സ്വാഗതവും സെക്രട്ടറി ടി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.