23
Friday
October 2020

ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനുളള തീരുമാനം പുനപരിശോധിക്കണം; എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

Google+ Pinterest LinkedIn Tumblr +

എറണാകുളം: തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, വേണാട് എക്സ്പ്രസ്സ് എന്നീ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനുളള തീരുമാനം പുനപരിശോധിക്കണമെന്നും ട്രെയിന്‍ സര്‍വ്വീസ് തുടരണമെന്നും ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനും, റയില്‍വേ ബോര്‍ഡ് ചെയര്‍മാനും നിവേദനം നല്‍കി.

റയില്‍വേ ബോര്‍ഡ് അധികൃതരുമായും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരുമായും ടെലിഫോണില്‍ ബന്ധപ്പെടുകയും ട്രെയിന്‍ നിര്‍ത്തിവയ്ക്കാനുളള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. 25% യാത്രക്കാരില്ല എന്ന കാരണത്താല്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കാനുളള തീരുമാനം ന്യായീകരിക്കാവുന്നതല്ല. കോവിഡ് കാലത്ത് ലഭേച്ഛമാത്രം മുന്‍നിര്‍ത്തി സര്‍വ്വീസ് നടത്തുന്നത് അംഗീകരിക്കാനാവില്ല. മഹാമാരിയുടെ കാലത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പൊതുഗതാഗത സംവിധാനം തുടരേണ്ടതാണ്. കോവിഡ് കാലത്ത് റയില്‍വേ ചട്ടങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് സര്‍വ്വീസുകള്‍ നിര്‍ത്തുന്നത് യുക്തിസഹമല്ല. നിലവിലെ സര്‍വ്വീസുകള്‍ തുടരണമെന്നും സാധാരണക്കാരന്‍റെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com