28
Saturday
November 2020

മോട്ടോർ വാഹന വകുപ്പ് ദേശീയ റോഡ് സുരക്ഷാ വാരാചരണം നടത്തി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: റീജിയണൽ ട്രാൻസ്പോർട്ട് ഒഫീസിന്റെ നേതൃത്വത്തിൽ    31മത്  ദേശീയ റോഡ്‌ സുരക്ഷാ വാരാചരണം നടത്തി. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  വാഹന പരിശോധനക്ക് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം  കോന്നി അമ്യത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി കേഡറ്റുകളും പങ്കെടുത്തു. നിയമം തെറ്റിച്ച വാഹന യാത്രക്കാർക്ക്   റോഡ് സുരക്ഷാ നിയമങ്ങൾ അടങ്ങിയ നോട്ടീസും, മിഠായി വിതരണവും, വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ വക നിയമ ഉപദേശവും നല്കി. ഇതിൽ ഹെൽമറ്റ് ഇല്ലാത്തവരും, ഹെൽമറ്റ് ഉണ്ടായിട്ടും ഉപയോഗിക്കാതെ കൈയ്യിൽ കരുതിയിരുന്നവരും, കുട്ടികൾക്ക് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരും, ഹെൽമറ്റ് ക്ലിപ്പ് ഇടത്തവരും, സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തവരും  ഉൾപ്പെട്ടു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ തിരുവല്ല ഐ മൈക്രോ സർജറി & ലേസർ സെന്റർ, മുത്തൂറ്റ് ഹെൽത്ത് കെയർ  എന്നിവരുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടത്തി.

വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ആർ.പ്രസാദ്, ജിജു ജോൺ, സുനോജ് പി.എസ്, രഞ്ജു, കിഷോർ രാജ്, പിങ്ക് സിവിൽ പോലീസ് ഓഫീസർമാരായ ജയലക്ഷ്മി, ജിജി എന്നിവർ നേതൃത്വം നൽകി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com