കാസര്‍കോട്: ജില്ലയില്‍ അനധികൃത മണല്‍കടത്ത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ കളക്ടറുടെ വാട്ട്സ് ആപ്പ് നമ്പറില്‍ ലോക്കേഷന്‍ സഹിതം വിവരങ്ങള്‍ കൈമാറാമെന്നു ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു പറഞ്ഞു. കളക്ടറുടെ വാട്ട്സ് ആപ്പ് നമ്പറായ 94474 96600 ലേക്ക്, അതാതു പ്രദേശങ്ങളെ വേഗത്തില്‍ മനസിലാക്കുവാന്‍ കഴിയുന്നതിനു ലോക്കേഷന്‍ ഷെയര്‍ ഓപ്പ്ഷന്‍ ആക്ടീവാക്കി അയക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവരം നല്കുന്നയാള് കൃത്യമായ ലോക്കേഷന്‍ വാട്ട്സ് ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ഓപ്പ്ഷനില്‍ നല്കിയാല് കുറ്റവാളികളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടറുടെ വാട്ട്സ് ആപ്പ് നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം
Share.