28
Saturday
November 2020

ദുരിത ബാധിതര്‍ക്കു കൈത്താങ്ങാകാന്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനു കൈത്താങ്ങാകാന്‍ ജില്ലാ ഭരണകൂടം മുന്നിട്ടിറങ്ങുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അവശ്യം വേണ്ട പാത്രങ്ങള്‍, കമ്പിളിപ്പുതപ്പ്, ബെഡ്, ബെഡ് ഷീറ്റ്, നോട്ട് ബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍ എന്നിവ ശേഖരിക്കുന്നതിന് ഇന്നും നാളെയും ഓഗസ്റ്റ് 14, 15 താലൂക്ക് ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കും.

കൗണ്ടറുകളില്‍ ശേഖരിക്കുന്ന അവശ്യ സാധനങ്ങള്‍ പ്രളയക്കെടുതിയുടെ ദുരിതം ഏറെ അനുഭവിക്കുന്ന ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിലെത്തിക്കും. ദുരിതമനുഭവിക്കുന്നവര്‍ക്കു സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധരായവര്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക നല്‍കാം. എസ്.ബി.ഐയുടെ സ്റ്റാച്യൂ ബാങ്കിലുള്ള അക്കൗണ്ട് നമ്പര്‍ 67319948232 ലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. IFSC SBIN0070028. ചെക്ക്, ഡിഡി തുടങ്ങിയവ മുഖേനയുള്ള സംഭാവനകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി(ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com