ഫിലാഡല്‍ഫിയ: കേരള മുഖ്യ മന്ത്രി പിണറായി വിജയന് പ്രത്യേകം സഹകരണത്തോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത ആദ്രം പദ്ധതിക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ലൈഫ് ചെയ്ഞ്ചിങ്ങ് ഫൗണ്ടേഷന് സ്ഥാപകനും, കേരളത്തില മുന്നൂറില്‍ പരം പഞ്ചായത്തുകള്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന സെര്‍വ് ഇന്ത്യ സംഘടനയുടെ ഡയറക്ടറുമായ ഡോ ലൂക്കോസ് മണിയാട്ട് ഉറപ്പ് നല്കി.
ഫിലാഡല്ഫിയായില് ചേര്‍ന്ന ഫൊക്കാന സമ്മേളനത്തിലെ ഹെല്‍ത്ത് സെമിനാറില്‍ പ്രസംഗിക്കുകയായിരുന്ന ഡോ ലൂക്കോസ്. ആരോഗ്യ പരിപാലന രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കുന്നതാണ് ആദ്രം പദ്ധതി. പ്രവാസി മലയാളികളുടേയും സന്നദ്ധ സേവാ സംഘടനകളുടേയും സഹകരണം പ്രതീക്ഷിച്ച് തുടക്കമിട്ട പദ്ധതിക്ക് അമേരിക്കന്‍ പ്രവാസി മലയാളികളില്‍ നിന്നും നല്ല അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജയും പറഞ്ഞു.