4
Thursday
March 2021

പ്രളയം കഴിഞ്ഞു; ദുരിതത്തിൽ നിന്നും കരകയറാതെ ഒരു കുടുംബം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കേരളത്തെ ഒന്നാകെ തകർത്തെറിഞ്ഞ മഹാ പ്രളയത്തിൽ സ്വപ്നങ്ങളെല്ലാം തകര്‍ന്ന് ഒരു കുടുംബം.  സ്വന്തമായുള്ള മൂന്നര സെന്ററിൽ തീർത്ത മൺകുടിൽ പ്രളയത്തിൽ പൂർണമായും തകർന്നു. പ്രായപൂർത്തിയായ പെൺമക്കളെയും ഭാര്യയേയും കൂട്ടി തൊട്ടടുത്ത ഭജന മഠത്തിൽ അഭയം തേടിയിരിക്കയാണ്  ഇലന്തൂർ മേക്കുമുറി ഹരിജൻ കോളനിയിൽ താമസിച്ചിരുന്ന കെ.എൻ ബാലചന്ദ്രന്‍. ഭാര്യ രജനിക്കും ജോലി ഒന്നുമില്ല.

സർക്കാർ നൽകിയ പതിനായിരം രൂപ മാത്രമാണ് ആകെ ലഭിച്ച ആശ്വാസം. സഹായിക്കാന്‍ ആരും ഇല്ലാതായതോടെ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. അറിവാണ് ഏറ്റവും വലിയ ധനമെന്ന് വിശ്വസിക്കുന്ന ബാലചന്ദ്രന്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന്‍ ശ്രദ്ധിച്ചിരുന്നു. കുട്ടികൾ മൂവരും നല്ല വിദ്യാഭ്യാസം നേടിയെങ്കിലും ജോലി ഒന്നും ആയില്ല. മൂത്ത കുട്ടി ധനുജ ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ്. ഇളയ കുട്ടികൾ മികച്ച കായിക താരങ്ങളും.

കുട്ടികളും ഭാര്യയുമായി സ്വന്തമായുള്ള വീട്ടില്‍ താമസിക്കണമെന്നതാണ് ബാലചന്ദ്രന്‍റെ ഏറ്റവും വലിയ ആഗ്രഹം. പെണ്‍കുട്ടികളുമായി താമസിക്കുന്ന ഒരു പിതാവിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു അടച്ചുറപ്പുള്ള ഭവനം. തങ്ങളുടെ കണ്ണീർ നല്ല മനസ്സുള്ള ആരെങ്കിലും കാണും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ബാലചന്ദ്രന്‍റെ കണ്ണീര്‍ നമുക്ക് കണ്ട് കൂടെ? ഇവരെ നമുക്ക് സഹായിച്ച് കൂടെ? ബാലചന്ദ്രന്റെ പേരിൽ യൂക്കോ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ഫോൺ: 9526147616

BALACHANDRAN K.N
A/c NO:1334 011000 1288
Mallapuzhassery Branch
IFSC:UCBA0001434

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com