25
Monday
January 2021

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയ സംഘം പിടിയിൽ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പോലീസ് പിടിയിൽ. ഇന്നലെ രാത്രിയിലാണ് സംഭവം. കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തിൽ എത്തിയ അഞ്ച് അംഗ സംഘമാണ് മുത്തശ്ശിയെ ആക്രമിച്ച് മാല കവർന്ന് കുട്ടിയേയും കൊണ്ട് കടന്നത്. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പത്തനംതിട്ട പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയും ചെയ്തു. വാഹനത്തിൽ വെച്ച് ക്രൂര മർദ്ദനമേറ്റ കുട്ടി ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com