20
Tuesday
October 2020

പൊലീസ് അകമ്പടിയോടെ യുവതികൾ ശബരിമലയിലേക്ക്

Google+ Pinterest LinkedIn Tumblr +

ശബരിമല: പൊലീസ് അകമ്പടിയോടെ ഹൈദരാബാദില്‍ നിന്നെത്തിയ മാദ്ധ്യമ പ്രവര്‍ത്തക ശബരിമലയിലേക്ക് പോകുന്നു. മൊബൈല്‍ ജേര്‍ണലിസ്റ്റായ കവിതയും കൊച്ചി സ്വദേശിനിയായ യുവതിയുമാണ് ശബരിമലയിലെത്തുന്നത്. മലയാളിയായ യുവതി ഇരുമുടികെട്ടുമായാണ് മല കയറുന്നത്.

ഐ.ജി എസ്.ശ്രീജിത്ത് നേരിട്ടാണ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. വന്‍ പൊലീസ് പട ഇവരെ അനുഗമിക്കുന്നുണ്ട്. ഇരുവര്‍ക്കും പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്. പമ്ബയില്‍ നിന്നും രാവിലെ 6.30ഓടെയാണ് ഇരുവരും യാത്ര തിരിച്ചത്. ഇവരിപ്പോള്‍ മരക്കൂട്ടം വരെ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കവിതയും കൂടെയുള്ള രണ്ടുപേരും സന്നിധാനത്തെത്തി ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് രാവിലെ അനുവദിക്കാമെന്ന് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ അവര്‍ യാത്ര ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സന്നിധാനത്തേയ്ക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com