28
Saturday
November 2020

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്ഡി​പി​ഐ നേ​താ​ക്ക​ളെ വി​ട്ട​യ​ച്ചു; ഹർത്താൽ പിൻവലിച്ചു

Google+ Pinterest LinkedIn Tumblr +

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്ഡി​പി​ഐ നേ​താ​ക്ക​ളെ പോ​ലീ​സ് വി​ട്ട​യ​ച്ചു. എ​സ്ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ മ​ജീ​ദ് ഫൈ​സി, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. മ​നോ​ജ് കു​മാ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യി അ​റ​യ്ക്ക​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. ഷൗ​ക്ക​ത്ത​ലി, അ​ബ്ദു​ള്‍ മ​ജീ​ദി​ന്‍റെ ഡ്രൈ​വ​ര്‍ സ​ക്കീ​ര്‍, ഷൗ​ക്ക​ത്ത​ലി​യു​ടെ ഡ്രൈ​വ​ര്‍ ഷ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്.

എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​പ്പേ​ഴാ​ണ് എ​സ്ഡി​പി​ഐ നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ നേ​താ​വ് അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ ശേ​ഷം തി​രി​ച്ചി​റ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ കൂ​ട്ടാ​ക്കാ​തി​രു​ന്ന എ​സ്ഡി​പി​ഐ ഭാ​ര​വാ​ഹി​ക​ളെ ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് കൊ​ണ്ടു​പോ​യ​ത്. നേ​താ​ക്ക​ളെ പി​ന്നീ​ട് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ എ​സ്ഡി​പി​ഐ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നേ​താ​ക്ക​ളെ വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍ പിൻവലിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com