പത്തനംതിട്ട: കൈപ്പട്ടൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസിന്റെയും സീഡിന്റെയും ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു ഉദ്ഘാടനം നിര്‍വഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാ രാജന്, പ്രിന്‍സിപ്പല്‍ വി. പ്രിയ, ഹെഡ്മിസ്ട്രസ് ബിന്ദു, അഡൈ്വസര്‍ തോമസ് വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനില തോമസ് എന്നിവര്‍ സംസാരിച്ചു.