24
Tuesday
November 2020

ഹിമാലയന്‍ കഴുകനെ രക്ഷപ്പെടുത്തി

Google+ Pinterest LinkedIn Tumblr +

തൃശൂര്‍: വടക്കാഞ്ചേരി റെയ്ഞ്ചിലെ എരുമപ്പെട്ടി ഭാഗത്ത് കാണപ്പെട്ട ഹിമാലയന്‍കഴുകനെ വനംവകുപ്പുദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഹിമാലയത്തില്‍ കാണപ്പെടുന്ന വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജിപ്‌സ് ഹിമാലയന്‍ സിസ് എന്ന ഇനത്തില്‍പ്പെട്ട കഴുകനെ പ്രദേശവാസികളാണ് വനം വകുപ്പിനെ ഏല്‍പ്പിച്ചത്. ഇത്തരം കഴുകന്മാര്‍ കേരളത്തില്‍ എത്തുന്നത് അപൂര്‍വ്വമാണ്. പൂര്‍ണ ആരോഗ്യവാനല്ലാതിരുന്ന കഴുകന് രണ്ട് ദിവസത്തെ ചികിത്സ നല്‍കിയ ശേഷം നെല്ലിയാമ്പതി ഗോവിന്ദമല വനത്തില്‍ വിട്ടയച്ചു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍, ഡി.എഫ്.ഒ. സുയോഗ് പാട്ടീല്‍, പീച്ചി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എ.ഒ. സണ്ണി, ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. ഡേവിഡ് എബ്രഹാം, നെന്മാറ ഡി.എഫ്.ഒ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com