23
Friday
October 2020

കായലോര ടൂറിസത്തിന് ഉണര്‍വ് പകര്‍ന്ന് ഹൗസ് ബോട്ട് റാലി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നും നെഹ്‌റുട്രോഫി ജലമേളയ്ക്ക് മുന്നോടിയായും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ നടന്ന ഹൗസ് ബോട്ട് റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രളയത്തിനു ശേഷം ജില്ലയിലെ കായലോര ടൂറിസം മേഖലകള്‍ സുരക്ഷിതമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 220 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍ എന്നിവയാണ് സൗജന്യ യാത്രയക്കായി ഒരുക്കിത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മൂവ്വായിരത്തോളം ആളുകള്‍ക്കാണ് സൗജന്യ യാത്രയക്കുള്ള അവസരം ലഭിച്ചത്. പതിനഞ്ചിനു മുകളില്‍ ആളുകളാണ് ഓരോ ബോട്ടിലുമായി യാത്ര നടത്തിയത്.

കരിമീന്‍ വറുത്തത്, കോഴി കറി തുടങ്ങിയ വിഭവങ്ങളും സൗജന്യമായി അതത് ഹൗസ് ബോട്ട് ഉടമകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള തനത് കലാരൂപങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രദര്‍ശനങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറി. ഹൗസ് ബോട്ട് റാലിയുടെ ഉദഘാടനവും ‘അതിജീവനത്തിന്റെ നാളുകള്‍’ എന്ന പേരില്‍ പ്രളയ ദുരിതത്തിന്റെ രക്ഷാപ്രവര്‍ത്തങ്ങളുടേയും ഫോട്ടോ പ്രദര്‍ശനവും വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഹൗസ് ബോട്ട് റാലിയുടെ പ്രചരണാര്‍ത്ഥം ആലപ്പുഴ ബീച്ചില്‍ നിന്നും പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് നടത്തിയ ബൈക്ക് റാലിയില്‍ 50ഓളം ബൈക്കുകള്‍ പങ്കെടുത്തു. സ്‌കേറ്റിംഗ്, ബി.എം.ഡബ്ല്യൂ. ബൈക്ക് റാലി എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിന്നും ആരംഭിച്ച ഹൗസ് ബോട്ടുകള്‍ വേമ്പനാട് കായല്‍, കൈനകരി, കുട്ടമംഗലം, മുട്ടേല്‍ തോട്, എന്നിവടങ്ങളിലൂടെ യാത്ര നടത്തി തിരികെ ഫിനിഷിംഗ് പോയിന്റിലെത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com