9
Sunday
May 2021

ആലപ്പുഴയിൽ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: വേമ്പനാട്ടു കായലിൽ വിനോദ സഞ്ചാരികളുമായി ഉല്ലാസ യാത്ര നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് പാതിരാമണല്‍ ഭാഗത്ത് വച്ച് തീ പിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ ആറ് സ്ത്രീകളും നാല് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളെ ജല ഗതാഗത വകുപ്പിൻ്റെയും പോലീസിൻ്റെയും സ്പീഡ് ബോട്ടുകളില്‍ കരയിൽ എത്തിച്ചു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com