5
Friday
March 2021

നവോത്ഥാന ചരിത്ര ചിത്ര പ്രദര്‍ശനത്തിന് വന്‍ സ്വീകാര്യത

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : 86ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കേരള നവോത്ഥാന ചരിത്ര ചിത്ര പ്രദര്‍ശനത്തിന് വന്‍ സ്വീകാര്യത. വര്‍ക്കല ശിവഗിരിയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട അപൂര്‍വയിനം ചിത്രങ്ങളാണ് സ്റ്റാളിലുള്ളത്.

വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ശ്രീനാരായണ ഗുരുവിന്റെ സ്വന്തം കൈപ്പടയില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ ചിത്രവും അരുവിക്കര ശിവപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചിത്രങ്ങളും കാണാന്‍ വന്‍ജനത്തിരക്കായിരുന്നു. വില്ലുവണ്ടിയാത്ര, ചാന്നാര്‍ ലഹള, പാലിയം സത്യാഗ്രഹം, മുന്തിരിക്കിണര്‍, ക്ഷേത്രപ്രവേശന വിളംബരം, എന്നിങ്ങനെ കേരള നവോത്ഥാനത്തിന്റെ ഓരോ ഏടുകളും ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയാണ് ചരിത്ര ചിത്രപ്രദര്‍ശനത്തിലൂടെ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com