20
Tuesday
October 2020

ഒരു വയസ്സുകാരി ട്രെയിനിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Google+ Pinterest LinkedIn Tumblr +

മലപ്പുറം: കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ വന്നതോടെ ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരി ട്രെയിനിൽ മാതാവിന്റെ മടിയില്‍ കിടന്ന് മരിച്ചതുമായ സംഭവത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉണ്ടാകണമെന്ന് കമ്മിഷൻ അംഗം കെ.മോഹൻകുമാറിന്റെ ഉത്തരവിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി ഫാ.ജേക്കബ് കല്ലിച്ചേത്ത് കമ്മിഷനു പരാതി നൽകിയിട്ടുമുണ്ട്. കണ്ണൂർ ഇരിക്കൂറിലെ ഷമീർ– സുമയ്യ ദമ്പതികളുടെ മകൾ മറിയമാണ് മാവേലി എക്സ്പ്രസിലെ യാത്രയ്ക്കിടയിൽ ബുധനാഴ്ച രാത്രി മരിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com