29
Thursday
October 2020

ഐപിഎസുകാര്‍ നട്ടെല്ലില്ലാത്ത അടിമകളെ പോലെ; സെന്‍കുമാര്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെയും, പോലീസ് ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച്‌ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സംസ്ഥാനത്തെ ഐപിഎസുകാര്‍ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറി. മന്ത്രിമാര്‍ ഉള്‍പ്പെടെ വാറണ്ടുള്ള പ്രമുഖര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍. ‌

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി നിയമത്തിന്‍റെ ദുരുപയോഗമാണെന്നും അറസ്റ്റ് ചെയ്ത് കൊണ്ടു നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ സെന്‍കുമാര്‍ സുരേന്ദ്രന്‍റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമല ചിത്തിര ആട്ട വിശേഷത്തിന് 52കാരിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com