4
Thursday
March 2021

ദിലീപിനെ തിരിച്ചെടുത്ത വിഷയം; താര സംഘടന ‘അമ്മ’ക്കെതിരെ കമല്‍ഹാസന്‍

Google+ Pinterest LinkedIn Tumblr +

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിനെ താര സംഘടന അമ്മ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കമല്‍ ഹാസനും അമ്മ സംഘടനക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമല്‍ഹാസനും. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ ‘അമ്മ’യിലേക്കു തിരിച്ചെടുക്കേണ്ടത്. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നെന്നും കമല്‍ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com