29
Thursday
October 2020

നാട്ടു ചന്ത നാളെ

Google+ Pinterest LinkedIn Tumblr +

കോന്നി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ കാലാവധി മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 കേന്ദ്രീകരിച്ച് നാട്ടു ചന്ത നടത്തുന്നത്.

പഴയ കാലഘട്ടത്തിൽ ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം നടത്തിവന്നിരുന്ന ബാർട്ടർ സമ്പ്രദായമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. കർഷകർ തമ്മിൽ ഉള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിനും കൊടുക്കൽ വാങ്ങൽ എന്ന പഴയ ശീലത്തിലൂടെ തലമുറകളുടെ ബന്ധങ്ങൾക്ക് പുതിയ അർത്ഥതലങ്ങൾ കൊണ്ടുവരാനും സാധിക്കും.

വാർഡിലെ കർഷകരുടെ പച്ചക്കറികൾ, മുട്ട, പാൽ, ചക്ക, കപ്പ, മാങ്ങ, തേങ്ങ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, മടന്ത, ചീമപ്പുളി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമാണ് നാട്ടു ചന്തയിലൂടെ ഒരുങ്ങുന്നത്. ഞായർ രാവിലെ 8.30 മുതൽ 12.30 വരെ സാമൂഹിക അകലം പാലിച്ച് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് വാർഡ് മെമ്പറിന്റെ വസതിയിലാണ് നാട്ടു ചന്ത നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാർഡ് മെമ്പർ പ്രവീൺ പ്ലാവിളയിലുമായി ബന്ധപ്പെടാവുന്നതാണ് 9846166617

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com