9
Sunday
May 2021

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടി. ദുരന്ത നിവാരണ നിയമം(2005)അനുസരിച്ചാണ് ലോക്ക് ഡൗണ്‍ നീട്ടിയിട്ടുള്ളത്. നേരത്തെയുള്ളയുള്ള ഉത്തരവനുസരിച്ച്‌ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കേണ്ടതായിരുന്നു. മെയ് മൂന്നിനു ശേഷം രണ്ടാഴ്ചയ്ക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇതോടെ ലോക്ക് ഡൗണ്‍ മെയ് 17വരെ നീളും.

ഇതുവരെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ ഗുണകരമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. പു​തി​യ ലോ​ക്ക്ഡൗ​ണ്‍ റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ന്‍ മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. റെഡ് സോ​ണി​ല്‍‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ഓ​റ​ഞ്ച്, ഗ്രീ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഇ​ള​വു​ക​ളു​മാ​ണ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ പൊ​തു​ഗതാഗതം ഉ​ണ്ടാ​വി​​ല്ല. വ്യോ​മ, റെ​യി​ല്‍, മെ​ട്രോ, റോ​ഡ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത് തു​ട​രും

അവസാന 21 ദിവസം കൊവിഡ് 19 രോഗികളില്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. രോഗികളുടെ എണ്ണം, കേ​സു​ക​ള്‍ ഇ​ര​ട്ടി​ക്കു​ന്ന​തി​ന്‍റെ നി​ര​ക്ക് തുടങ്ങിയവയൊക്കെ സോണ്‍ തരംതിരിവിനുവേണ്ടി ഉപയോഗിക്കും. റെഡ്, ഗ്രീന്‍ സോണുകളല്ലാത്തവയാണ് ഓറഞ്ച് സോണ്‍. ഗ്രീന്‍ സോണുകളില്‍ ബസ് ഗതാഗതത്തിനു ഉപാധികളോടെ അനുമതിയുണ്ട്. മറ്റ് സോണുകളില്‍ പൊതുഗതാഗതം ഉണ്ടാവില്ല.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com