4
Thursday
March 2021

തീഹാർ ജയിലിൽ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ലണ്ടൻ ഹൈക്കോടതി; മല്യ മുതലാളിക്ക് ചങ്കിടിപ്പേറുന്നു

Google+ Pinterest LinkedIn Tumblr +

ലണ്ടന്‍: ഇന്ത്യയില്‍ വൻ അഴിമതിയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യൻ ജയിലുകളിൽ മതിയായ സൗകര്യങ്ങളില്ലെന്നും തങ്ങൾക്ക് അഭയം തരണമെന്നും നാടുകടത്തരുതെന്നുമാണ് എല്ലാ കുറ്റവാളികളുടെയും ആവശ്യം.

എന്നാല്‍ ക്രിക്കറ്റ് വാതുവെപ്പുകേസിലെ പ്രതി ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ് ചൗളയെ നാടുകടത്താന്‍ ലണ്ടന്‍ ഹൈക്കോടതി വിധിച്ചതോടെ പല പ്രമുഖരുടെയും ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. ഇന്ത്യന്‍ കുറ്റവാളികളെ നാടുകടത്തുന്നതില്‍ കുഴപ്പമില്ലെന്നും ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ എല്ലാ സൗകര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നുമാണ് സഞ്ജീവ് കുമാര്‍ ചൗള വാദിച്ചിരുന്നത്. എന്നാല്‍, കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവര്‍ ഈ വാദം പൂര്‍ണമായും തള്ളി. തീഹാര്‍ ജയിലിന് യാതൊരു കുഴപ്പവുമില്ലെന്നും ജയിലില്‍ കാര്യമായ പരിഗണന നല്‍കാമെന്ന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ശക്തിപകരുന്നതാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com