27
Friday
November 2020

കാമുകനും കൂട്ടുകാരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

Google+ Pinterest LinkedIn Tumblr +

പശ്ചിമ ബംഗാൾ: കാമുകനും കൂട്ടുകാരും യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് നദിയുടെ തീരത്ത്‌ ഉപേക്ഷിച്ചു. ഹൗറ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ജംഷഡ്പൂരിലെ ഒറ്റപ്പെട്ട സ്ഥലത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
കാമുകനും കൂട്ടുകാരും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടി ജംഷഡ്പൂരില്‍ തന്റെ കാമുകനൊപ്പം എത്തിയത്. കാമുകന്‍ പെണ്‍കുട്ടിയെ തന്റെ ചില സുഹൃത്തുക്കളുടെ അടുത്തെത്തുകയും അവര്‍ ബലാത്സംഗത്തിനു ശേഷം നദീതീരത്ത് ഉപേക്ഷിക്കുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com