4
Friday
December 2020

ലോയ കേസ് പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

Google+ Pinterest LinkedIn Tumblr +

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനുമായ അമിത് ഷായെ സംശയത്തിന്റെ നിഴലിലാക്കിയ ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ശക്തമായ തെളിവ് ലഭിച്ചാല്‍ കേസ് വീണ്ടും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് വ്യക്തമാക്കി. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെ ഉടന്‍ കാണുമെന്നും അനില്‍ ദേശ്‌മുഖ് പറഞ്ഞു.

2014 ഡിസംബര്‍ ഒന്നിനാണു നാഗ്പുര്‍ സിവില്‍ ലെയ്നിനടുത്തുള്ള ഗസ്റ്റ് ഹൗസില്‍ ജസ്റ്റിസ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com