9
Sunday
May 2021

ഒമ്പത് വയസുകാരനെ പുഴയിലെറിഞ്ഞു കൊന്നത് പിതാവിൻ്റെ സ്വർണം കൈക്കലാക്കാനെന്ന് പ്രതി

Google+ Pinterest LinkedIn Tumblr +

മലപ്പുറം: മേലാറ്റൂരിൽ പ്രളയസമയത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ് കൊന്നത്,​ കുട്ടിയുടെ അച്ഛൻ്റെ കൈയിലുള്ള സ്വർണം കൈക്കലാക്കുന്നതിനായിരുന്നെന്ന് പ്രതിയുടെ മൊഴി.

എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് സലീമിൻ്റെ മകൻ മുഹമ്മദ് ഷഹീനെയാണ് പിതൃസഹോദരനായ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് കൊലപ്പെടുത്തിയത്. കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് താൻ മടങ്ങിയതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കുട്ടിയെ ബൈക്കിൽ കയറ്റുകയാണെന്ന ഭാവേന എടുത്തുയർത്തിയ ശേഷം ആനക്കയം പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഷെഹീനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായ പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഈ മാസം 13ന് രാവിലെ സ്കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താഞ്ഞതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഹെൽമെറ്റ് ധരിച്ച ഒരാൾ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിൻ്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിക്ക് പരിചയമുളള ആരോ ആവാം സംഭവത്തിന് പിന്നിലെന്ന നിഗമനത്തെ തുടർന്നാണ് അന്വേഷണം പിതൃസഹോദരനിലേക്ക് നീണ്ടത്. മുഹമ്മദ് സലീമിൻ്റെ കൈവശം മൂന്നു കിലോയോളം സ്വർണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലിൽ പാർപ്പിച്ച് സ്വർണത്തിൻ്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളിൽ കറങ്ങി. കുട്ടിയെ കാണാനില്ലെന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്‌കൂൾ യൂണിഫോം മാറ്റി പകരം പുതിയ ഷർട്ട് വാങ്ങി നൽകി. പൊലീസ് പിടിയിലാകുമെന്ന് ഭയന്നാണ് കുട്ടിയെ പുഴയിലെറി‌ഞ്ഞത്. ബാഗിലാക്കി തറവാട് വീടിനടുത്ത പുള്ളീലങ്ങാടി ജുമാമസ്ജിദിന് സമീപം ഉപേക്ഷിച്ചു യൂണിഫോം നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com