27
Tuesday
October 2020

ബധിരവിദ്യാലയത്തിലെ ഓണാഘോഷം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ജഗതി ബധിരവിദ്യാലയത്തിലെ ഓണാഘോഷം വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മാനുഷരെല്ലാരും ഒന്നുപോലെ എന്ന ഓണത്തിന്റെ സന്ദേശം എല്ലാവരും ഉൾക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച മൈമും മറ്റും കലാപരിപാടികളും വീക്ഷിച്ച മന്ത്രി കുട്ടികൾക്കൊപ്പം ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്. സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com