തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ >മുദ്രാവാക്യം ഉയർത്തി എൽഡിഎഫിനെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ ദേശീയ ജനജാഗ്രത പരിഷത്തും പങ്കാളിയാകും മെന്ന് സംസ്ഥാന പ്രസിഡണ്ട് അജി ബി. റാന്നിയും, ജനറൽ സെക്രട്ടറി ഡോ: ബിജു വെട്ടവും അറിയിച്ചു.
ഇന്ത്യയുടെ സംസ്കാരവും കലയും മാനുഷിക മൂല്യങ്ങളും ഇല്ലാതാക്കാൻ ആരെയും അനുവദിക്കരുത്. എല്ലാവിധ മത പാരമ്പര്യങ്ങളെയും ആദരിക്കുന്ന ഒരു സംസ്കാരമാണ് നമ്മുടേത് ഇത് മതത്തിന്റെ പേരിൽ ഇല്ലാതാക്കുവാൻ ഒരു ശക്തിയേയും അനുവദിച്ചുകൂടാ. മനുഷ്യരെല്ലാം സഹജീവികൾ ആയി കാണുവാൻ ആഹ്വാനംചെയ്യുന്ന മനുഷ്യ മഹാ ശൃംഖലയ്ക്ക് എല്ലാവിധ അഭിവാദ്യങ്ങളും.