കോഴിക്കോട്: നിപ്പ വൈറസിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ ആശുപത്രികൾക്കും പൊതു ജനങ്ങൾക്കും കർശന നിർദേശവുമായി ആരോഗ്യ വകുപ്പ്.നിപ ലക്ഷണങ്ങൾ ഉള്ള രോഗികളെ കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്കു ഇതു സംബന്ധിച്ചു ജാഗ്രത നിർദേശം നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കണമെന്നും വവ്വാലോ മറ്റ് പക്ഷി മൃഗാദികളോ കഴിച്ച പഴങ്ങൾ കഴിക്കരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശ്വസന സംബന്ധമായ അസുഖം, ചുമ എന്നിവയുമായി വരുന്നവരെ കൂടുതലായി ശ്രദ്ധിക്കണമെന്നും ഇത്തരം രോഗങ്ങൾക്കു ചികിത്സ തേടി വരുന്നവരെ പ്രത്യേകം നീരീക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കു നൽകിയ കത്തിൽ ആവശ്യപെട്ടു.