അബുദാബി: യുഎഇയിൽ പുതിയ വിസാ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ വിസാ നിയമം. ഇനി മുതൽ സന്ദർശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവർക്ക് കാലാവധിക്കുശേഷം രാജ്യം വിടാതെ വിസ എടുക്കാനോ പുതുക്കാനോ സാധിക്കും.
നിലവിൽ വിസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടതിനുശേഷമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. വിനോദ സഞ്ചാരികൾക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാൻ അനുമതിയുണ്ട്. സന്ദർശക വിസയിൽ എത്തിയവർക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് അടച്ച് തൊഴിൽ വിസയിലേക്കു മാറാൻ നിലവിൽ അനുമതിയുണ്ട്.