9
Sunday
May 2021

നവകേരളം കര്‍മ്മ പദ്ധതി ദ്വിദിന ശില്‍പശാല 27, 28 തിയതികളില്‍ നടക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലൈഫ്, ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുമായി നവംബര്‍ 27, 28 തിയതികളില്‍ ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 27ന് രാവിലെ 10.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ പങ്കെടുക്കും.മന്ത്രിമാര്‍ക്കു പുറമെ വിവിധ മിഷന്‍വകുപ്പുതല മേധാവികള്‍, സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ സംബന്ധിക്കും.

ശില്പശാല താഴെത്തട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 21000 ത്തോളം വരുന്ന ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയും HYPERLINK ”http://www.victers.stichool.gov.in / ”www.victers.stichool.gov.in HYPERLINK ”http://www.victers.stichool.gov.in / ”www.victers.stichool.gov.in എന്ന വെബ്‌സൈറ്റിലൂടെയും ശില്പശാല തത്സമയം സംപ്രേഷണം ചെയ്യും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങളും സംശയങ്ങളും webapp.ikm.gov.in/navakeralam എന്ന വെബ് സൈറ്റിലൂടെ അറിയിക്കുന്നതിനുളള സൗകര്യവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ‘ലൈഫ് മിഷന്‍ അവലോകനവും ഭാവിപരിപാടികളും’ സെഷനില്‍ മന്ത്രി എ.സി.മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, ജെ.മേഴ്‌സിക്കുട്ടി അമ്മ എന്നിവര്‍ വകുപ്പുതല പദ്ധതി സംയോജനത്തെ കുറിച്ച് സംസാരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി. കെ. ജോസ്്, പി.എച്ച്. കുര്യന്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. ശിവശങ്കര്‍, കെ. യു. ആര്‍. എഫ്. ഡി. സി എം. ഡി എ. അജിത് കുമാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, എം.ജി. എന്‍. ആര്‍. ഇ. ജി. എസ് മിഷന്‍ ഡയറക്ടര്‍ ദിവ്യ.എസ്.അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകിട്ട് 4.30 ന് നടക്കുന്ന ഹരിതകേരളം മിഷന്‍ അവലോകനവും ഭാവിപരിപാടികളും സെഷനില്‍ മന്ത്രിമാരായ അഡ്വ.വി.എസ്.സുനില്‍ കുമാര്‍, അഡ്വ മാത്യു റ്റി.തോമസ് എന്നിവര്‍ സംസാരിക്കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍. സീമ അദ്ധ്യക്ഷത വഹിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, കാര്‍ഷികോദ്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ്, ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവര്‍ പ്രവര്‍ത്തന അവലോകനവും ഭാവിപരിപാടികളും അവതരിപ്പിക്കും.

28ന് രാവിലെ 9.30ന് ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട സെഷനില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ എന്നിവര്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.

11.15ന് നടക്കുന്ന ആര്‍ദ്രം മിഷന്‍ അവലോകനവും ഭാവിപരിപാടികളും സെഷനില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി. ഇക്ബാല്‍, ആര്‍ദ്രം മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ ഭാവി പ്രവര്‍ത്തന പരിപാടി വിശദീകരിക്കും.

ഉച്ചയ്ക്ക് രണ്ടിന് മിഷനുകളുടെ സാമ്പത്തികവശങ്ങളും ജനകീയാസൂത്രണവുമായുളള ഏകോപനവും സെഷനില്‍ ധനമന്ത്രി ഡോ.റ്റി.എം.തോമസ് ഐസക് വിഷയാവതരണം നടത്തും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, അംഗം ഡോ.കെ.എന്‍. ഹരിലാല്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.വി.വേണു, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സമാപന സെഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രോഡീകരണ സന്ദേശം നല്‍കും. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പളളി, അഡ്വ. മാത്യു റ്റി.തോമസ്, അഡ്വ.വി.എസ്. സുനില്‍ കുമാര്‍, കെ.കെ.ശൈലജ ടീച്ചര്‍, പ്രൊഫ.സി.രവീന്ദ്രനാഥ്, സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്, ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത എന്നിവര്‍ പങ്കെടുക്കും. ഓരോ സെഷനിലും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അസോസിയേഷന്‍ പ്രതിനിധികള്‍ നയിക്കുന്ന ചര്‍ച്ച നടക്കും. ശില്‍പശാല നടക്കുന്ന ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ മീഡിയ സെന്റര്‍ സജ്ജീകരിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com