5
Friday
March 2021

സന്നിധാനത്ത് എച്ച്1എന്‍1 പനിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും എച്ച് വണ്‍ എന്‍ വണ്‍ പനിയുണ്ടെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവും… സന്നിധാനത്തുള്ള ജീവനക്കാര്‍ക്കിടയിലും, പൊലീസുകാര്‍ക്കിടയിലും ,മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാലാവസ്ഥാ വ്യതിയാനം മൂലം രൂപപ്പെട്ട പനിയാണെന്ന് ആരോഗ്യ വകുപ്പ്.ഭക്തരില്‍ ഭീതി പടര്‍ത്തുന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയല്ല.

മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ആദ്യ ഒരാഴ്ച പിന്നിട്ടപ്പോള്‍ ശബരിമല അയ്യപ്പസന്നിധിയിലേക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി സന്നിധാനത്ത് എത്തുന്നവര്‍ക്ക് സുഖദര്‍ശനമാണ് ലഭിക്കുന്നത്. മണിക്കൂറുകളുടെ ക്യൂവില്‍ പെടാതെ, കാത്തിരിപ്പില്ലാതെ ,കണ്‍കുളിര്‍ക്കെ ധര്‍മ്മശാസ്താ ദര്‍ശന പുണ്യം ലഭിക്കുന്നതിന്റെ സന്തോഷത്തിലും ആത്മനിര്‍വൃതിയിലുമാണ് അയ്യപ്പഭക്തന്‍മാര്‍. മിക്ക അയ്യപ്പഭക്തരും ഒന്നിലേറെ തവണയും അയ്യപ്പ ദര്‍ശനം നടത്തിയാണ് മലയിറങ്ങുന്നത്.നെയ്യഭിഷേകം നടത്താനും നിരവധി കൗണ്ടറുകള്‍ ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ നെയ്യഭിഷേകത്തിനും കാത്തിരിപ്പ് വേണ്ട. എല്ലാ ദിവസവും പുലര്‍ച്ചെ 3.15 ന് ആരംഭിക്കുന്ന നെയ്യഭിഷേകം ഉച്ചയ്ക്ക് 12 മണിക്കാണ് അവസാനിക്കുന്നത്.പതിനായിരക്കണക്കിന് ഭക്തരാണ് നെയ്യഭിഷേകം നടത്തി പ്രസാദവുമായി ,നിറഞ്ഞ മനസ്സോടെ മടങ്ങുന്നത്.

പകല്‍ സമയത്ത് ശബരിമല സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അടുത്ത ദിവസം പുലര്‍ച്ചെ മുതലെ നെയ്യഭിഷേകം നടത്താനാകൂ. ഇത് കണക്കിലെടുത്ത് നെയ്യഭിഷേകം നടത്താനുള്ള അയ്യപ്പഭക്തര്‍ക്കായി വിരിവയ്ക്കാനും ക്ഷീണം മാറ്റാനും ,താമസിക്കുന്നതിനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് സുരക്ഷിത മേഖലകള്‍ സജ്ജീകരിച്ചിരിക്കുന്നു. ദേവസ്യം ബോര്‍ഡ് ഭക്തര്‍ക്കായി മുറികളും വാടകക്ക് നല്‍കുന്നുണ്ട്. ഇത്രയും കാലം ശബരിമലയില്‍ വന്നിട്ടുണ്ടെങ്കിലും സുഗമമായ, സുഖകരമായ ,മനസ്സിന് തൃപ്തിയേകുന്ന ദര്‍ശനം ലഭിച്ചിട്ടില്ലെന്നത് ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. അപ്പം, അരവണ പ്രസാദ വിതരണത്തിനും കൗണ്ടറുകള്‍ നിരവധിയുണ്ട്.ഇത്തരത്തില്‍ സുരക്ഷിതവും ഭക്തര്‍ക്ക് സഹായകരവുമായ സാഹചര്യം ശബരിമല സന്നിധാനത്ത് നില നില്‍ക്കുമ്പോള്‍ ആണ് സന്നിധാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു എന്ന വാര്‍ത്തകളുമായി ചില മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്ക് ദുരുദ്ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

സന്നിധാനത്ത് ജോലി നോക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കിടയിലും പൊലീസുകാര്‍ക്കിടയിലും എന്തിന് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്ത പനി എച്ച് വണ്‍ എന്‍ വണ്‍ ആണെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. സന്നിധാനത്തെ അലോപ്പതി, ഹോമിയോ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരെ ബാധിച്ചിരിക്കുന്നത് സാധാരണ പനിയാണ്.ഇത് കാലാവസ്ഥാ വ്യതിയാനം മൂലം പിടിപെട്ടതാണെന്നും ആര്‍ക്കും എച്ച്1 എന്‍1 ബാധ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. പകര്‍ച്ചപ്പനിക്ക് ഫലപ്രദമായ പ്രതിരോധ മരുന്നുവിതരണം ഹോമിയോ ആശുപത്രിയില്‍ നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭീതിജനകവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് അത്തരക്കാര്‍ പിന്‍മാറണമെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ശബരിമലയില്‍ ഭക്തജന തിരക്ക് ഏറുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പൂര്‍ണ്ണമായും സജ്ജമാണ്. ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കാര്യങ്ങള്‍ ക്രമീകരിച്ച് നടപ്പിലാക്കി പോകുന്നത്.ദേവസ്വം ബോര്‍ഡും ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും,എല്ലാ ദിവസവും വിവിധ സ്‌പെഷ്യല്‍ ഓഫിസര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ,കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ അരുമാനൂര്‍ അറിയിച്ചു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com