28
Wednesday
October 2020

ഗതാഗതകുരുക്കില്‍ നിന്ന് പന്തളം ജംഗ്ഷനെ മോചിപ്പിക്കാന്‍ പദ്ധതി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടിയിരുന്ന പന്തളം ജംഗ്ഷന് മോചനം. നഗരസഭയും പൊലീസും ഒത്തുചേര്‍ന്നാണ് പന്തളത്തെ കുരുക്കഴിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി അനധികൃത ബസ് സ്റ്റോപ്പുകള്‍, ടാക്‌സി, ഓട്ടോ സ്റ്റാന്‍ഡുകള്‍, സ്വകാര്യ വാഹന പാര്‍ക്കിങ്, വഴിവാണിഭം, നടപ്പാത കൈയ്യേറിയുള്ള കച്ചവടങ്ങള്‍, റോഡുകളിലേക്കുള്ള വ്യാപാരശാലകളുടെ ഇറക്കുകള്‍, സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ്പുകള്‍ എന്നിവ കര്‍ശനമായി നിരോധിക്കും.

അതിന്റെ ഭാഗമായുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി ഒന്നിനു ഗതാഗത ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഓട്ടോടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, സ്വകാര്യ ബസ് ഉടമകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍, പൊലീസ്, റവന്യു മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി, ഉദ്യോഗസ്ഥര്‍, പത്രപ്രതിനിധികള്‍, നഗരസഭാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിക്കും. 2015ല്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com