25
Sunday
October 2020

പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്കും, നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്കും സംഭാവന നല്‍കി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പന്തളം നഗരസഭയിലെ കുരമ്പാല വില്ലേജില്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ മൂമ്മൂലയില്‍ വീട്ടില്‍ 91 വയസ്സുള്ള നാരായണന്‍ നായര്‍ തന്‍റെ പെന്‍ഷന്‍ തുകയില്‍ നിന്നും 10,000/- രൂപ മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ റ്റി.കെ സതിക്ക് കൈമാറി.

നാരായണന്‍ നായരുടെ ഭാര്യയായ 88 വയസ്സുള്ള ലക്ഷ്മികുട്ടിയമ്മയും, സഹോദരി 78 വയസ്സുള്ള പാറുകുട്ടിയമ്മയും തങ്ങളുടെ ക്ഷേമപെന്‍ഷന്‍ തുകയായ 10,000/- രൂപ പന്തളം നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. ജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.രാമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com