തിരുവനന്തപുരം: കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് ശരിയായ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് ഇന്ന് വൈകുന്നേരം അഞ്ചുമണിവരെ സമയം നൽകി. ആപ്ലിക്കേഷൻ ഐഡിയും നമ്പരും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തൽ വരുത്താം. നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച തിയതിക്ക് (മേയ് 27) ശേഷമുള്ള ഫോട്ടോ ആയിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്. ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തിയതിയും രേഖപ്പെടുത്തിയിരിക്കണം.
കെ-ടെറ്റ്: ഫോട്ടോ ഇന്നുകൂടി അപ്ലോഡ് ചെയ്യാം
Share.