26
Monday
October 2020

ജില്ല മുഴുവന്‍ പോലീസ് നിരീക്ഷണത്തിലേക്ക്; പദ്ധതി തയ്യാറാകുന്നു

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ജില്ല മുഴുവന്‍ പോലീസ് നിരീക്ഷണത്തില്‍ കൊണ്ട് വരുവാന്‍ പദ്ധതി തയ്യാറാക്കി വരികയാണന്ന് ജില്ലാ പോലീസ് മേധാവി.എസ്.സുരേന്ദ്രന്‍ പറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്റ്‌സില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സഹകരണത്തോടെ സീറോ ജംഗ്ഷന്‍ മുതല്‍ ജെട്ടി വരെ സ്ഥാപിച്ച പോലീസ് സി.സി.ടി.വി ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അദ്ധ്യക്ഷത വഹിച്ചു. ഡി. വൈ.എസ്.പി പി.വി.ബേബി, എ.കെ.ജി.എസ്.എം.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലത്തറ, ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍, കെ.വി.വി.എസ് ജില്ലാ സെക്രട്ടറി സബില്‍ രാജ്, എം.പി ഗുരു ദയാല്‍, കെ.നാസര്‍,എബി തോമസ് അലീന, സുനീര്‍ ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com