22
Thursday
October 2020

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുമ്പോൾ പ്രത്യേക സുരക്ഷ നൽകണമെന്ന തൃപ്തി ദേശായിയുടെ ആവശ്യം പോലീസ് തള്ളി. മറ്റ് തീർഥാടകർക്കു നൽകുന്ന സുരക്ഷ മാത്രമേ വനിതാവകാശ പ്രവർത്തക തൃപ്തി ദേശായിക്കും ലഭിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് കഴിഞ്ഞ ദിവസം തൃപ്തി ദേശായി അറിയിച്ചിരുന്നു. ദ​​ർ​​ശ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സു​​ര​​ക്ഷ സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ ഒ​​രു​​ക്ക​​ണ​​മെ​​ന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും അവർ ക​​ത്തു ന​​ൽ​​കുകയും ചെയ്തിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com