30
Friday
October 2020

കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മാര്‍പാപ്പയും

Google+ Pinterest LinkedIn Tumblr +

വത്തിക്കാന്‍: സംസ്ഥാനത്തെ പ്രളയദുരന്തത്തില്‍ കേരളജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പയും രംഗത്ത്. വേദനിക്കുന്നവരെ പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.

കേരളത്തില്‍ മഴ വിതച്ച നാശനഷ്ടങ്ങള്‍ ഭീതിജനിപ്പിക്കുന്നതാണെന്നും, അതിനാല്‍ കേരളത്തിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്തുണയും സഹായങ്ങളും രാജ്യാന്തരസമൂഹം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച വത്തിക്കാനില്‍ പതിവുള്ള ത്രികാല പ്രാര്‍ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. കെടുതിയില്‍ വേദനിക്കുന്ന സകലര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com