30
Monday
November 2020

ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി എണ്ണ ഉത്പാദകരുമായി ചര്‍ച്ച നടത്തി

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: പെട്രോളിയം, വാതക ഉല്പാദന മേഖലയിലെ രാജ്യത്തിനകത്തും, പുറത്തും നിന്നുള്ള വിദഗ്ദ്ധരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.

വര്‍ദ്ധിച്ച് വരുന്ന ക്രൂഡ് ഓയില്‍ വിലകള്‍ മൂലം ഉപഭോക്തൃ രാജ്യങ്ങള്‍ ഗുരുതരമായ വിഭവ ദൗര്‍ലഭ്യമുള്‍പ്പെടെ നിരവധി മറ്റ് സാമ്പത്തിക വെല്ലുവിളികളും നേരിടേണ്ടി വരുന്നുവെന്നും ഈ വിടവ് നികത്താന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സഹകരണം വളരെ നിര്‍ണ്ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തങ്ങളുടെ നിക്ഷേപ മിച്ചം വികസ്വര രാഷ്ട്രങ്ങളിലെ എണ്ണ മേഖലയുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, ധര്‍മ്മേന്ദ്ര പ്രധാന്‍, നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ ഡോ. രാജീവ് കുമാര്‍, കേന്ദ്ര ഗവണ്‍മെന്റിലെയും, നിതി ആയോഗിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാർ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com