ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ യാതന അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക്
ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിജീവനത്തിനായി പോരാടുന്ന കേരളജനതയുടെ ആത്മധൈര്യം സ്തുത്യര്‍ഹമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൈനിക വിഭാഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര് കേരളത്തിന് സഹായവുമായെത്തി. കേരളത്തില്‍ രക്ഷാസേനകള്‍, എന്‍ഡിആര്‍എഫ്, സൈന്യം എന്നിവ നടത്തിയ ദൗത്യം വിലമതിക്കാനാവാത്തതാണ്. സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിജീവനത്തിനുള്ള ശ്രമങ്ങളില്‍ രാജ്യം കേരളത്തോട് ഒപ്പമുണ്ട്. ഓണവേളയില്‍ കേരളത്തിന് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വരാനും പുരോഗതിയുടെ പാതയിലേക്ക് പുതിയ തുടക്കം കുറിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. മോദി മന് കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.