24
Saturday
October 2020

പ്രിൻസിപ്പൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

Google+ Pinterest LinkedIn Tumblr +

ബീഹാർ: സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ബീഹാറിലെ പട്നയിലാണ് സംഭവം. ഒൻ‌പതു മാസമായി പെൺകുട്ടിയെ പ്രിൻസിപ്പൽ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടി ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകി.

പ്രിൻസിപ്പലിന്റെ ചേംബറിനകത്തുള്ള രഹസ്യമുറിയിലാണു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പൊലീസ്, ഇവിടെനിന്നു ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ചിത്രങ്ങളുണ്ടായിരുന്നെന്നും സംഭവമറിഞ്ഞയുടൻ നടപടിയെടുത്തതായും പ്രതികളെ അറസ്റ്റ് ചെയ്തതായും പട്ന എസ്എസ്പി മനു മഹാരാജ് അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com