10
Saturday
April 2021

ശബരിമല യുവതീപ്രവേശം; പുനഃപരിശോധനാ ഹർജികൾ നാളെ പരിഗണിക്കും

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ നാളെ വൈകിട്ട് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുക. അഭിഭാഷകർക്കോ കക്ഷികൾക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.

48 ഹർജികൾ നാളെ പരിഗണിക്കും. ബെഞ്ചിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. കേസിൽ ദേവസ്വം ബോർഡിനു വേണ്ടി ചന്ദർ ഉദയ്സിങ് ഹാജരാകും. ആര്യാമ സുന്ദരം കേസ് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണു പുതിയ അഭിഭാഷകൻ എത്തുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com