11
Tuesday
May 2021

പുതിയ കാലത്തെ റോഡുകളും കെട്ടിടങ്ങളും സൗന്ദര്യാത്മകത കൂടി നോക്കി നിര്‍മിക്കും

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: നാട്ടില്‍ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും പൊതുമരാമത്ത് രജിസട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. 2016-17 കാലയളവില്‍ കിഫ്ബിയിലുള്‍പ്പെടുത്തി നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച് എന്‍എച്ച് 66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും നവീകരിച്ച തിരുവിഴ ക്രോസ് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് കണിച്ചുകുളങ്ങരയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്ന് പ്രളയം നേരിട്ട ആലപ്പുഴചങ്ങനാശ്ശേരി റോഡ് ഇപ്പോള്‍ പഴയതിലും നന്നായി പുനര്‍നിര്‍മ്മിച്ചു. 200 കോടി രൂപ മുടക്കി വീണ്ടും റോഡ് ആധുനികവത്ക്കരിക്കും. ഒപ്പംതന്നെ 15 ചെറുകിട പാലങ്ങള്‍ നിര്‍മ്മിച്ച് നീരൊഴുക്ക് സുഗമമാക്കും. ഈ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നിര്‍മ്മാണമാരംഭിക്കും. തിരുവല്ല അമ്പലപ്പുഴ റോഡ് 69 കോടി രൂപ ചെലവഴിച്ചു പുനര്‍ നിര്‍മിച്ചു. കുട്ടനാട്ടിലെ മുഴുവന്‍ റോഡുകളും പുതുക്കി പണിയുകയാണ്. കുപ്പപ്പുറം മുതല്‍ കരുവാറ്റ വരെയുള്ള റോഡുകള്‍ക്ക് ആവശ്യമായ പടഹാരം പാലത്തിന്റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞു. ആധുനികമായ വികസനത്തിന് കാര്യത്തില്‍ പുറകില്‍ നിന്ന സ്ഥലമാണ് കുട്ടനാട്. ആലപ്പുഴ, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ പ്രധാന റോഡുകളുടെ വികസനം ടൂറിസം, തീര്‍ത്ഥാടനം എന്നിവയ്ക്ക് ഗുണകരമാകുന്ന വിധമാണ് ചെയ്യുന്നത്മന്ത്രി പറഞ്ഞു.

2016-17 കാലയളവില്‍ കിഫ്ബിയില്‍ നിന്നും 12.3 കോടി രൂപ ചെലവഴിച്ച് കണിച്ചുകുളങ്ങര ബീച്ച് എന്‍. എച്ച് കായിപ്പുറം കായലോരം പദ്ധതിയില്‍ നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച് എന്‍. എച് 66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും 2017-18 കാലയളവില്‍ ബഡ്ജറ്റില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തിരുവിഴ ക്രോസ് റോഡിന്റെയും പണി പൂര്‍ത്തീകരിച്ചു. കേരളത്തിലെ നഗരവീഥികളും ഗ്രാമ വിധികളും ദേശീയപാത നിലവാരത്തില്‍ ഉയര്‍ത്തി വികസന പ്രവര്‍ത്തനത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡി. പ്രിയേഷ്‌കുമാര്‍, ചില പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ .റ്റി മാത്യു, ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍, കെ. ആര്‍. എഫ്. ബി. പ്രോജക്ട് ഡയറക്ടര്‍ വി.വി.ബിനു, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എല്‍. രാജശ്രീ എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com