ശബരിമല: സന്നിധാനത്ത് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രതിദിനം 65000ത്തിന് മുകളില്‍ തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തുന്നതായി പോലീസ് സ്പെഷ്യല്‍ഓഫീസര്‍ ആര്. കറുപ്പുസ്വാമി ഐ.പി.എസ്. പറഞ്ഞു. സന്നിധാനത്ത് ഇപ്പോള്‍ ചുമതലയിലുള്ള പോലിസ് സേനാംഗങ്ങള്‍ ഡിസംബര്‍ 15വരെ തുടരും. 16ന് പുതിയബാച്ച് പോലിസ് ചുമതലയേല്‍ക്കും.
തീര്‍ഥാടക സൗഹൃദമായ അന്തരീക്ഷമാണ് സന്നിധാനത്തും പരിസരത്തുമുള്ളത്. പോലിസും ദേവസ്വംബോര്‍ഡും വിവിധസസര്ക്കാര് വകുപ്പുകളും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സന്നിധാനത്തും പരിസരത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്.