22
Thursday
October 2020

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; ടിക്കാറാം മീണ

Google+ Pinterest LinkedIn Tumblr +

കോട്ടയം: ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കർശ്ശന നിര്‍ദ്ദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതവികാരം വ്രണപ്പെടുത്തി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

നാളെ മുതൽ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാൻ നടപടി തുടങ്ങും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കർശ്ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

177864 വോട്ടര്‍മാരും 176 പോളിംഗ് സ്റ്റേഷനുകളുമാണ് പാലായില്‍ ഉള്ളത്. ഇതിൽ മൂന്ന് എണ്ണം വനിതാ സൗഹൃദ ബൂത്തുകളാണ്. ഇവിടെ പൂർണമായും നിയന്ത്രിക്കുക സ്ത്രീകളാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിന് പ്രത്യേക പുരസ്ക്കാരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com