ശബരിമല: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് നടതുറന്നത്. തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്തു. പ്രളയം കാരണം ശബരിമലയിലേക്കുള്ള ഗതാഗതം പൂർണമായും മുടങ്ങിയിരുന്നു. വിശേഷ പൂജാ സമയത്ത് ഭക്തര്‍ക്ക് സന്നിധാനത്തിലേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല.
അടുത്ത ഒരു വര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല കണ്ഠരര് രാജീവര് ഇന്ന് ഏറ്റെടുക്കും. അയ്യപ്പസ്വാമിയെ കാണാനായി നിരവധി ഭക്തരാണ് സന്നിധാനത്തേയ്ക്ക് എത്തിയിട്ടുള്ളത്. കന്നിമാസം 5 വരെ പതിവു പൂജകളെല്ലാം നടക്കും. സെപ്റ്റംബര്‍ 21ന് രാത്രി 10ന് നട അടയ്ക്കും.