21
Wednesday
October 2020

ഏഴ് കമ്മീഷനുകള്‍ക്ക് സ്വന്തം ഓഫീസ് കെട്ടിടം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : ഏഴ് കമ്മീഷനുകളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി തിരുവനന്തപുരത്ത് പട്ടം ലീഗല്‍ മെട്രോളജി ഓഫീസിനു സമീപത്തായി നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കെട്ടിടനിര്‍മ്മാണ രംഗത്ത് വലിയ മുന്നേറ്റമാണ് ഈ വകുപ്പിന് കീഴില്‍ നടക്കുന്നതെന്നും മികച്ച രീതിയിലാണ് നിര്‍മ്മാണങ്ങളെന്നും മന്ത്രി പറഞ്ഞു. സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ വാടകയിനത്തില്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടമൊഴിവാക്കാമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു.

പൊതുമരാമത്ത് ഫണ്ടില്‍ നിന്നും 45 കോടി രൂപയുടെ ഭരണാനുമതിയാണ് നിര്‍മ്മാണത്തിനായി ലഭിച്ചത്. പട്ടത്തെ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 50 സെന്റ് ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പത്ത് നിലയായി വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടത്തിന് 8664 ചതുരശ്ര അടി മീറ്റര്‍ വിസ്തീര്‍ണ്ണമാണുള്ളത്. അടിയിലെ മൂന്ന് നിലകള്‍ പാര്‍ക്കിങ്ങിനും മറ്റു സൗകര്യങ്ങള്‍ക്കും തുടര്‍ന്നുള്ള നിലകളില്‍ ലോകായുക്ത, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് എന്ന ഓഫീസുകള്‍ക്കുള്ള സൗകര്യമാണ് തയ്യാറാകുന്നത്. അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍, ലോബികള്‍, ലൈബ്രറി എന്നിവ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക മാതൃകയില്‍ സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുംവിധം ഹരിത കെട്ടിട ആശയം ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണങ്ങള്‍ നടത്തുക. മേയര്‍ വി.കെ. പ്രശാന്ത്, കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഇ. കെ. ഹൈദ്രു, മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി മുഹമ്മദ് റാഫി, ഹരിലാല്‍ ഡി, ജ്യോതി ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com