24
Tuesday
November 2020

ഗ്രീന്‍ സ്‌ക്രീനില്‍ ചിത്രീകരിച്ച കാന്തരത്തിലെ ഗാനം പുറത്തിറങ്ങി

Google+ Pinterest LinkedIn Tumblr +

ആദ്യമായി മലയാള സിനിമയില്‍ ഒരു ഗാനം മുഴുവനായി ഗ്രീന്‍ സ്‌ക്രീനില്‍ ചിത്രീകരിച്ച കാന്താരം എന്ന സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ഗാനം നേടിയിരിക്കുന്നത്. തമിഴ് സിനിമകളില്‍ മാത്രമാണ് ഗ്രീന്‍ സ്ക്രീന്‍ ഉപയോഗിച്ചിരുന്നുള്ളു. ഇതാദ്യമായാണ് മലയാള സിനിമയില്‍ ഗ്രീന്‍ സ്ക്രീന്‍ ഉപയോഗിക്കുന്നത്. നവാഗതനായ ഷാന്‍ കേച്ചേരി സംവിധാനം ചെയ്ത കണ്‍താരം മികച്ച പ്രതികരണങ്ങളുമായി തീയറ്ററുകയില്‍ മുന്നേറുകയാണ്. പൂര്‍ണമായും ഒരു സ്റ്റുഡിയോക്ക് അകത്താണ് ഈ റൊമാന്റിക് ഗാനം ചിത്രീകരിച്ചിരിക്കുന്നത് .ആഡ് ഫിലിം മേക്കര്‍ ആയ ഷാന്‍ കേച്ചേരിയുടെ പരീക്ഷണ സിനിമയാണ് കാന്താരം.ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു . ചിത്രത്തില്‍ 4സോങ് ആണ് ഉള്ളത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com