22
Thursday
October 2020

കോന്നിയിൽ പണിമുടക്ക് പൂർണ്ണം

Google+ Pinterest LinkedIn Tumblr +

കോന്നി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ബാങ്ക് ,പോസ് റ്റോഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനവും മുടങ്ങി. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും ചുരുക്കം ചില ഇരുചക്രവാഹനങ്ങളുമാണ് നിരത്തിൽ ഇറങ്ങിയത്.

പണിമുടക്കിൽ ഐ.എൻ.റ്റി.യു.സി, എസ്.ടി.യു., സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി.അസ്സോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്സ് കേരള എന്നീ യൂണിയനുകളാണ് പങ്കെടുത്തത്. പണിമുടക്കിന്റെ ഭാഗമായി നടത്തിയ പ്രകടനം എലിയറക്കലിൽ നിന്നും ആരംഭിച്ച് കെ എസ്.ആർ റ്റി.സി. ബസ്സ് സ്റ്റാൻഡ്, പോസ് റ്റോഫീസ് ജംഗ്ഷൻ വഴി കോന്നി ടൗണിൽ എത്തി സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ഐ.എൻ.റ്റി.യു.സി. നേതാക്കളായ ജ്യോതിഷ് കുമാർ മലയാലപ്പുഴ, ജി.ശ്രീകുമാർ, ഷിജു അറപുരയിൽ, മോഹൻ കുമാർ കോന്നി, സി.ഐ.റ്റി.യു. നേതാക്കളായ മലയാലപ്പുഴ മോഹനൻ , എം.എസ്.ഗോപി, കെ.ഒ.ശിവദാസ്, അഡ്വ.പേരൂർ സുനിൽ, എ.കുഞ്ഞുമോൻ, എ.ഐ.റ്റി.യു.സി. നേതാക്കളായ വിജയ വിൽസൻ, മണിയമ്മ, റെജി മുളക്കഴ, എസ്.റ്റി.യു. നേതാക്കളായ അലി മുളന്തറ, അയ്യൂബ്കുമ്മണ്ണൂർ,അസ്സോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്സ് കേരള ഭാരവാഹികളായ എസ്.സത്യസേനൻ, എൻ.രഞ്ജിത്ത്, പി.വി.അനിൽ കുമാർ ,കെ എസ്.ജയപ്രകാശ്, ബി.അനിൽകുമാർ, എച്ച്.ശശികുമാർ, പി.ജയകുമാർ, ഷിജു ജോസ് എന്നിവർ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com