3
Thursday
December 2020

കോന്നി ടൗണിൽ നിരീക്ഷണ ക്യാമറ ഉദ്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

കോന്നി: മലയോര നാടായ കോന്നി ടൗണിന്റെ പ്രധാന കേന്ദ്രങ്ങളിലായി പതിമൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. അടൂർ ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദിന്റെ അദ്ധ്യക്ഷതയിൽ കോന്നി ചന്തമൈതാനിയിൽ ചേർന്ന പൊതുയോഗത്തിൽ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്. നിർവ്വഹിച്ചു. കോന്നിയിലെ വ്യാപാരികളുടേയും. കോളേജ്, ധനകാര്യ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, കോന്നി എസ്.എച്ച്.ഒ. അഷാദ് എസ്, ശ്യാം ലാൽ (ജില്ലാ ബാങ്ക്) കെ.വി.വി.ഇ.എസ് .യുണിറ്റ് പ്രസിഡന്റ് അനിൽകുമാർ, കെ.എസ് .വി.വി എസ് യൂണിറ്റ് പ്രസിഡന്റ് ഷിജു ഏബ്രഹാം, കെ.എസ്. വി.വി.എസ് യൂണിറ്റ് സെക്രട്ടറി രാജഗോപാൽ, കേബിൾ ടി.വി.ഓപ്പറേറ്റീവ് അസോസ്സിയേഷൻ കോന്നി യൂണിറ്റ് പ്രസിഡന്റ് പ്രദീപ്.റ്റി.നായർ,രമേശ് കുമാർ (എ.കെ. പി.ബി.എ. കോന്നി ) റവ.ഫാ.ജോർജ്ജ് ഡേവിഡ് (സെന്റ് തോമസ് കോളേജ്) എന്നിവർ പ്രസംഗിച്ചു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com