മലപ്പുറം: ഇന്ന് പുലർച്ചെ പാണബ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോർന്നു. ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. സമീപ പ്രദേശത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ചയടയ്ക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നു. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. തൃശൂര്‍ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ രാമനാട്ടുകര ജംഗ്ഷനില്‍നിന്നും ചെറിയ വാഹനങ്ങള്‍ കാക്കഞ്ചേരിയില്‍നിന്നും വഴിതിരിച്ചു വിടുകയാണ്.