തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ഇന്ന് മുതൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് കനത്ത മഴയുണ്ടാകുമെന്ന പ്രവചനമുള്ളത്
തമിഴ്നാടിന്റെ കിഴക്കൻ മേഖലയിൽ ശക്തമായിരിക്കുന്ന തുലാമഴ നവംബർ രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ കണക്കു കൂട്ടൽ.